എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം

എറണാകുളം: എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂളിന് അന്തർദേശീയ അംഗീകാരം. ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റഡൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായ ഇ.ഒ.എം.എസ് പ്രശസ്തി പത്രമാണ് നഴ്സിംഗ് സ്കൂൾ സ്വന്തമാക്കിയത്. ഇ.ഒ. എം.എസ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഴ്സിംഗ് സ്കൂളാണ് എറണാകുളം ഗവൺമെന്റ് നഴ്സിങ് സ്കൂൾ. ഗവൺമെന്റ് നഴ്സിങ് സ്കൂളിൽ നടന്ന സർട്ടിഫിക്കേഷൻ കൈമാറൽ ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി ഉദ്ഘാടനം ചെയ്തു.

LEAVE A REPLY