സൈക്കിൾ ചവിട്ടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ. സൈക്കിളിൽ ജോലിക്ക് പോകുന്നവരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നു. എപിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സ്കോട്ലന്റിൽ നിന്നുള്ള പതിനാറിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ള 378,253 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ മെച്ചം കൂടുതലായി കണ്ടെത്തിയത്. അഞ്ചു വര്ഷം നീണ്ട പഠനത്തിനൊടുവിലാണ് സൈക്ലിങ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ കണ്ടെത്തിയത്. സൈക്കിൾയാത്ര പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രസ്തുതപഠനം വ്യക്തമാക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.