സ​ർക്കാ​ർ ഡോ​ക്ട​ർമാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നു ഏ​ർപ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്റ​ലി​ജ​ൻ​സ്

സ​ർക്കാ​ർ ഡോ​ക്ട​ർമാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നു ഏ​ർപ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്റ​ലി​ജ​ൻ​സ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന നടത്തുന്നതായും ഇത്തരം പ്രാക്ടീസ് നടത്തുന്നവർക്കെതിരെ ആ​രോ​ഗ്യ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ഇ​ൻറ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വിയെ ക​ഴി​ഞ്ഞ​ദി​വ​സം സ​സ്​​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ന് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തി​നെ​തി​രെ സ​ർക്കാ​ർ ഡോ​ക്ട​ർമാ​രു​ടെ സം​ഘ​ട​ന​യാ​യ കെ.​ജി.​എം.​ഒ.​എ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോകുന്നത്. ഡി​സം​ബ​ർ 28നാ​ണ് സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ട​ക്കം സേ​വ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ലും ഡോ​ക്ട​ർ​മാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ അ​ട​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​ർക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർമാ​ർക്ക് വീ​ടു​ക​ളി​ൽ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്താ​മെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്നാ​ണ് പു​തു​താ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലെ നി​ർദേ​ശം.

LEAVE A REPLY