പുകവലിക്കുന്നത് തലച്ചോറിന് അകാല വാർദ്ധക്യം ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി പഠനം

പുകവലിക്കുന്നത് തലച്ചോറിന് അകാല വാർദ്ധക്യം ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി പഠനം. പുകവലിക്കുന്നതിലൂടെ പ്രായമാകുന്നതിന് മുൻപ് തന്നേ തലച്ചോർ ചുരുങ്ങുന്നതിന് കാരണമാകുന്നതായാണ് പഠനം പറയുന്നത്. യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പ്രായം കൂടുന്നതിന് അനുസരിച്ച് തലച്ചോർ ചുരുങ്ങുക എന്ന സാധാരണ പ്രക്രിയ പുകവലിക്കുന്നതിലൂടെ വേഗത്തിലാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകർ വിശദമാക്കുന്നു. പുകവലിക്കുന്നവരിൽ പ്രായവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങൽ കാരണമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. മാനസികാരോഗ്യ വിഭാഗത്തിലെ പ്രൊഫസറായ ലോറ ജെബിയറട്ടാണ് ഗ്ലോബൽ ഓപൺ സയൻസിന്റെ ബയോളജിക്കൽ സൈക്യാട്രി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY