തലവേദന അവഗണിക്കരുത്, പ്രതിരോധിക്കാൻ വീട്ടിൽ ചെയ്യാം ചില പൊടിക്കൈകൾ

Closeup of young man touching temples with fingers as if suffering from severe migraine, feeling sick, isolated on gray background

തലവേദന എപ്പോൾ ആർക്ക് എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. തല വേനയ്ക്ക് വേദനസംഹാരികളും ഭക്ഷണ നിയന്ത്രണവും എടുക്കുന്നവർ ചില്ലറയല്ല. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. പ്രകൃതി ദത്ത മാർഗ്ഗങ്ങൾ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത മാർഗ്ഗങ്ങളാണ് ഇവ.

ഇതിൽ ആദ്യത്തേതാണ് മല്ലിയില വെള്ളം. ഒരു ഗ്ലാസ്സ് വെള്ളത്തിൽ അൽപം മല്ലിയില ഇട്ട് തിളപ്പിക്കുക. ഈ വെള്ളത്തിൽ അൽപം തേൻ ചേർത്ത് തലവേദന ഉള്ളപ്പോൾ കഴിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന തലവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഇഞ്ചി കൊണ്ടും തലവേദനയെ ഇല്ലാതാക്കാൻ സാധിക്കും. ഇഞ്ചി തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. അത് തലവേദന എത്ര കഠിനമാണെങ്കിലും അതിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇഞ്ചി ഒരു കഷ്ണം കടിച്ച്‌ തിന്നുന്നതും തലവേദനക്ക് ഉത്തമ പരിഹാരമാണ്.

തല വേദന ഉള്ളപ്പോൾ ഒരു സ്പൂൺ തേൻ കുടിക്കുന്നത് നല്ലതാണ്. തേനിൽ അൽപം ഇഞ്ചി അരച്ച്‌ അതിന്റെ നീര് മിക്‌സ് ചെയ്ത് കഴിക്കുന്നതും തലവേദനയെ ഇല്ലാതാക്കുന്നതിന് മുന്നിലാണ്.

തല വേദന ഉള്ളവർ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോഴും ചിലരിൽ തലവേദന ഉണ്ടാകാറുണ്ട്. അതുകൊണ്ട് ദിവസവും ആവശ്യത്തിനുള്ള വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

കറുവപ്പട്ട പൊടിച്ച്‌ വെള്ളത്തിൽ തിളപ്പിച്ച്‌ കുടിക്കുന്നതും തല വേദനയ്ക്ക് നല്ലതാണ്.

തണുപ്പ് നെറ്റിയിൽ വെക്കുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും. അൽപം ഐസ് ക്യൂബ് എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് അത് നെറ്റിയിൽ വെക്കുന്നത് തലവേദന പെട്ടെന്ന് ഇല്ലാതാക്കും.

തല വേദന കാരണം ബുദ്ധിമുട്ടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഉടനെ തന്നെ ഈ പൊടി കൈകൾ പറഞ്ഞു കൊടുത്തോളു.

LEAVE A REPLY