കസ്റ്റഡിയില്‍ എടുത്ത നദീറിനെതിരെ തെളിവില്ല; പോലീസ് വിട്ടയച്ചു

കോഴിക്കോട് : മാവോയിസ്റ്റുകളെ സഹായിച്ചു എന്ന പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് പോലീസ് വിട്ടയച്ചത്.

ദേശീയ ഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുമാണ് നദീറിനെ കസ്റ്റഡിയില്‍ എടുത്തത്.പോലീസ് നടപടിയ്ക്കും യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നദീറിനെ പോലീസ് വിട്ടയച്ചിരിക്കുന്നത്.

യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനെതിരെ വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിട്ടയയ്ക്കല്‍.

LEAVE A REPLY