പുകവലിശീലം മസ്തിഷ്കത്തെ എന്നെന്നേക്കുമായി ചുരുക്കുമെന്ന് പഠന റിപ്പോർട്ട്. ബയോളജിക്കൽ സൈക്യാട്രി ഗ്ലോബൽ ഓപ്പൺ സയൻസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പുകവലി നിർത്തുന്നതിലൂടെ മസ്തിഷ്കകോശങ്ങൾ ചുരുങ്ങുന്നത് പ്രതിരോധിക്കാമെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയില്ലെന്ന് ഗവേഷണത്തിൽ പറയുന്നു. മസ്തിഷ്കത്തിന്റെ നില, പുകവലിശീലം, ജനിതകഘടകങ്ങൾ തുടങ്ങിയവ വിലയിരുത്തി 32,094 പേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പുകവലിശീലം എത്രത്തോളം കൂടുതലാണോ അത്രത്തോളം മസ്തിഷ്കവും ചുരുങ്ങുകയാണെന്നു ഗവേഷകർ വ്യതമാകുന്നു. മസ്തിഷ്കത്തിന് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നതിനെ പ്രതിരോധിക്കാൻ പുകവലി നിർത്തുകയാണ് ഉത്തമമെന്നും ഗവേഷണം നിർദ്ദേശിക്കുന്നു.