അമേരിക്കയില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

വാഷിങ്ടണ്‍: അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക. സെന്റര്‍ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അഥോറിറ്റിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്.

ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കാനായി അമേരിക്ക തിരഞ്ഞെടുത്ത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍ ഒന്ന് അളവിലാകും കുട്ടികള്‍ക്ക് നല്‍കുക. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണ് അമേരിക്കയില്‍ വാക്‌സിന്‍ ലഭിക്കുക.

2000 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതില്‍ 90 ശതമാനവും ഫലം കണ്ടതായാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ ഗുണം ചെയ്യുന്നത് വ്യക്തമാതോടെ അമേരിക്ക അഞ്ച് കോടി വാക്‌സിനുകളും സ്വന്തമാക്കിക്കഴിഞ്ഞു.

LEAVE A REPLY