ആരോഗ്യരംഗത്തെ മികവിന് കാസര്‍ഗോഡ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് പുരസ്‌കാരമാണ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഒ.പി വിഭാഗം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികള്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യം, അണുബാധാനിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗി സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിര്‍മാര്‍ജനം, രജിസ്റ്റര്‍ സൂക്ഷിപ്പ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അംഗീകാരം. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണിത്. ഓരോ വര്‍ഷവും രണ്ടുലക്ഷം രൂപ വീതം മൂന്നുവര്‍ഷം ഇനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്‌കാര തുകയായി ലഭിക്കും.