ചര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കുമെന്ന് വിശ്വസിച്ച് വ്യാജ ക്രീമുകല്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് നെഫ്രോടിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥ. വ്യാജ ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ മലപ്പുറത്ത് സമാന കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതായും, വിഷയത്തില്‍ ദേശിയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലപ്പുറത്ത് 11 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകളിലുള്ളത്. മലപ്പുറം ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും ദേശിയ അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചതായാണ് സൂചന. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.