മകന്റെ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം;കളഞ്ഞു കിട്ടിയ 5 പവന്റെ മാല പോലീസ്ൽ തിരിച്ചേൽപ്പിച്ച മാതൃകയായി ഓട്ടോ ഡ്രൈവറായ ജിനീഷ്

അസുഖ ബാധിതനായ മകന്റെ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപകായി നാടുമുഴുവൻ നെട്ടോട്ടമോടുമ്പോൾ വഴിയിൽ കളഞ്ഞു കിട്ടിയ 5 പവന്റെ മാല പോലീസ്ൽ തിരിച്ചേൽപ്പിച്ച മാതൃകയായി ഓട്ടോ ഡ്രൈവറായ ജിനീഷ്.ഇരിങ്ങാലക്കുട സ്വദേശി ജിനീഷിന് ഇന്നലെ ഠാണാ ജംഗ്ഷനു സമീപത്ത് റോഡരികിൽ നിന്നാണ് മാല കളഞ്ഞു കിട്ടിയത്. പോലീസ് അന്വേഷണത്തിൽ യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തി, വൈകിട്ട് സ്റ്റേഷനിൽ വച്ച് ജിനീഷ് മാല ഉടമസ്ഥയ്ക്ക് കൈമാറി. മകന്റെ ശസ്ത്രക്രിയയ്ക്ക് തങ്ങളാൽ കഴിയുന്ന വിധം സഹായം ചെയ്യുമെന്ന് തദവസരത്തിൽ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY