ചരിത്ര നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

സംസ്ഥാനത്തു ജില്ലാതല ആശുപത്രിയിൽ ആദ്യമായി വൃക്ക മാട്ടിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് എറണാകുളം ഗവണ്മെന്റ് ആശുപത്രിക്ക് അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് രജിസ്ട്രേഷനും സർട്ടിഫിക്കേഷനും നൽകിയത്. അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളാണ് ഇതിനായി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര് മാസം ആദ്യവാരത്തിൽ ആദ്യ ശസ്ത്രക്രിയ യാഥാർഥ്യമാക്കാൻ കഴിയുമെന്നും, വൃക്കമാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികൾക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. 5 വർഷത്തേക്കാണ് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുവാൻ നിയമപരമായ അനുവാദം ലഭിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രി ഇത്തരത്തിൽ നിരവധിയായ മാതൃകകൾക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്.

LEAVE A REPLY