വ്യാജ വാക്‌സിന്‍ വീഡിയോകള്‍ക്കെതിരെ നടപടിയുമായി യുട്യൂബ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യുട്യൂബ്. ലോകമെമ്പാടും കോവിഡിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കെ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടികളെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുട്യൂബിന്റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം മാത്രം 1,30,000 വീഡിയോകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തതായാണ് യുട്യൂബ് അവകാശപ്പെടുന്നത്. നിരന്തരമായി വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും യുട്യൂബ് തീരുമാനിച്ചിട്ടുണ്ട്. ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യുട്യൂബ് ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY