സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തില്‍ ശ്വാശ്വത പരിഹാരം വേണമെന്ന് സുപ്രീം കോടതി

ഡൽഹി: സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തില്‍ ശ്വാശ്വത പരിഹാരം വേണമെന്ന് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. അതേസമയം തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വൈകും. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്‌നേഹികളുടെ സംഘടനകള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ കക്ഷികള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജികള്‍ നല്‍കാനും ഹര്‍ജിയിന്മേലുള്ള വാദങ്ങള്‍ രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം പതിനാറിന് ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി,ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

LEAVE A REPLY