ടെക്‌നീഷ്യന്മാർക്ക് യു.എ.ഇ യിൽ അവസരം

നോർക്ക റൂട്സ് മുഖേന ഇ.ഇ.ജി/ ന്യുറോഫിസിയോളജി ടെക്‌നീഷ്യന്മാർക്ക് യു.എ.ഇ. യിൽ അവസരം. യു.എ.ഇ. യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് 30 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നോർക്ക റൂട്സ് വഴി അപേക്ഷിക്കാം. ന്യൂറോളജി ഡിപ്ലോമ കഴിഞ്ഞു കുറഞ്ഞത് 3 വർഷമെങ്കിലും പ്രവർത്തി പരിജയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം.

ഏകദേശം 1,35,000 രൂപ വരെ (6000 – 7000 ദിർഹം) ശമ്പളം ലഭിക്കും. താല്പര്യമുള്ളവർ norkauae19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷകൾ ഫെബ്രുവരി 18 നു മുൻപ് സമർപ്പിക്കേണ്ടതാണ്.

വിശദവിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും) മിസ്ഡ് കോൾ സേവനം ലഭ്യമാണ്.

LEAVE A REPLY