ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യം: പ്രതികരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേഷം നിർണയിക്കുന്നത് സർക്കാരല്ലെന്നും വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു. ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. പ്രാധാന്യം രോഗിയുടെ ജീവനാണെന്നും ഡോക്ടർമാരുടെ സംഘടനകൾ തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചതായും ഇത് വിവാദമാക്കേണ്ട വിഷയമില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY