മഴക്കാല രോഗങ്ങളിൽ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല രോഗങ്ങളിൽ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊതുക് ജന്യ രോഗങ്ങൾ വർധിക്കുന്നതായി മന്ത്രി അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ഡെങ്കിപ്പനി വർധിച്ചതായും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ എലിപ്പനി വർധിച്ചതായും മന്ത്രി പറഞ്ഞു. എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ മണ്ണിൽ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശം നൽകി.മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടിൽ അകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY