വിഷാദ രോഗത്തിന് പുതിയ ഉപവിഭാഗം: രോഗികളിൽ 27 ശതമാനം പേരെയും ബാധിച്ചേക്കാം

കടുത്ത വിഷാദരോഗമായ മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍ ഉള്ള രോഗികളില്‍ 27 ശതമാനം പേരെയും ബാധിക്കാവുന്ന വിഷാദരോഗത്തിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. കോഗ്‌നിറ്റീവ് സബ്‌ടൈപ്പ് എന്നാണ് ഈ പുതിയ ഉപവിഭാഗത്തിനു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ശ്രദ്ധ, ഓര്‍മ, ആത്മനിയന്ത്രണം പോലുള്ള ധാരണശേഷിയെ സംബന്ധിക്കുന്ന കാര്യങ്ങളെ ബാധിക്കുന്നതാണ് ഈ പുതിയ തരം വിഷാദരോഗം. 700 വിഷാദരോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 27 ശതമാനം പേരിലും കോഗ്‌നിറ്റീവ് സബ്‌ടൈപ്പ് കണ്ടെത്തി. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

LEAVE A REPLY