സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം തൊഴില്‍ കരാര്‍ കൂടി സമര്‍പ്പിക്കണം

റിയാദ്: സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം തൊഴില്‍ കരാര്‍ കൂടി സമര്‍പ്പിക്കണം. തൊഴില്‍ കരാര്‍ സമര്‍പ്പിച്ചില്ലെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് രാജ്യത്തെ എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെയും അറിയിച്ചു.
സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത തൊഴില്‍ കരാറുകളാണ് വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കേണ്ടത്. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി മെഡിക്കല്‍ പരിശോധന നടത്തി പോസിറ്റീവ് ഫലം വന്നതിന് ശേഷമാണ് തൊഴില്‍ കരാറില്‍ ഒപ്പുവെക്കാറുള്ളത്.തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെച്ച കരാറില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റേഷനും പൂർത്തിയാക്കണം. അതിന് ശേഷമാണ് പാസ്‌പോര്‍ട്ടിനൊപ്പം വിസ സ്റ്റാമ്പ് ചെയ്യാന്‍ സമര്‍പ്പിക്കേണ്ടത്.

LEAVE A REPLY