ഗതാഗത നിയമ ലംഘനം നടത്തുന്ന പ്രവാസികളായ ഡ്രൈവർമാർക്കെതിരെ കർശന നടപടികളുമായി ബഹ്‌റൈൻ

മനാമ: ബഹ്റൈനിൽ ഗതാഗത നിയമ ലംഘനം നടത്തുന്ന പ്രവാസികളായ ഡ്രൈവർമാർ നാടു കടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് അഡ്വക്കറ്റ് ജനറൽ. നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും. രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസി ഡ്രൈവർമാർ നാടുകടത്തൽ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

LEAVE A REPLY