റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം, ഇർഫാൻ ഹബീബ് എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവരിൽ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളും ഉൾപ്പെടുന്നു. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.