ദോഹ: ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികയിലേക്ക് സ്ഥിരനിയമനത്തിനു അപേക്ഷ ക്ഷണിച്ചു. പ്രതിമാസം എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 10,000 ഖത്തരി റിയാലാണ് ശമ്പളം. 30നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. അറബിയില്‍ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഒപ്പം ഇന്റര്‍പ്രട്ടേഷന്‍ അല്ലെങ്കില്‍ ട്രാന്‍സ്‍ലേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം കൂടിയാണ് അടിസ്ഥാന യോഗ്യത. ഇന്റര്‍പ്രട്ടര്‍ അല്ലെങ്കില്‍ ട്രാന്‍സ്‍ലേറ്റര്‍ തസ്‍തികയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് പ്രകാരമുള്ള അംഗീകൃത പരീക്ഷയില്‍ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ സി1, സി2 യോഗ്യതകള്‍ നേടിയതിന്റെ മാര്‍ക്ക് ഷീറ്റുകള്‍ ബയോഡേറ്റയോടൊപ്പം സമര്‍പ്പിക്കണം. ഇംഗീഷ് അറബി ഭാഷകളില്‍ നന്നായി സംസാരിക്കാനും എഴുതാനും വിവർത്തനം ചെയ്യാനും അറിഞ്ഞിരിക്കണം . സാധുതയുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് എംബസിയിലെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ അഞ്ചാണ്. ഇ-മെയില്‍ വിലാസം cr1.doha@mea.gov.in .