ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയിൽ വീണ്ടും കൊറോണ വൈറസ് വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂൺ അവസാനത്തോടെ എത്തുമെന്നും പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്തേക്കാമെന്നുമാണ് സൂചന. സീറോ-കൊവിഡ് നയം ഏർപ്പെടുത്തിയ ചൈന 2022 ഡിസംബറിൽ എല്ലാ നിയന്ത്രണങ്ങളും റദ്ധാക്കിയിരുന്നു. തുടർന്ന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ വൈറസ് വ്യാപനമാകുമിതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം പുതിയ വകഭേദമായ എക്‌സ്ബിബിയെ പ്രതിരോധിക്കാൻ സാധിക്കുന്ന പുതിയ വാക്‌സിനുകൾ സൃഷ്ടിക്കുന്നതിന്റെ ശ്രമത്തിലാണ് ചൈന. കൊറോണ വൈറസ് ഇനിമുതൽ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് ഏതാനും ആഴ്ചകൾ പിന്നിടുമ്പോഴാണ് ചൈനയിൽ വീണ്ടുമൊരു തരംഗത്തിനുള്ള സാധ്യതകൾ ഉയരുന്നത്.

LEAVE A REPLY