യുവതിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ചയാൾ പിടിയിൽ

അബുദാബി: യുഎഇയില്‍ യുവതിക്ക് അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ചുകൊടുത്ത 60 കാരന്‍ അറസ്റ്റില്‍. സ്‌നാപ്ചാറ്റിലൂടെയാണ് പ്രതി അശ്ലീല വിഡിയോകള്‍ അയച്ചതെന്ന് യുവതി പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഈ കുറ്റസമ്മതമൊഴി ഉള്‍പ്പെടെ കേസ് പ്രോസിക്യൂഷന് കൈമാറുകയും വിചാരണക്കൊടുവില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. പ്രതിയെക്കൊണ്ട് തനിക്കുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് പകരമായി 50,000 ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതിയുടെ പ്രവൃത്തി തനിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കി. തന്റെ പിതാവിന്റെ പ്രായമുള്ള ഒരാള്‍ ഇങ്ങനെ പെരുമാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും യുവതി പരാതിയില്‍ ആരോപിച്ചു. കേസില്‍ വാദം കേട്ട കോടതി പ്രതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴ വിധിക്കുകയും കൂടാതെ യുവതിക്ക് പ്രതി 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടു.

LEAVE A REPLY