അനുമതിയില്ലാത്ത പ്രചാരണങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കി 

അനുമതിയില്ലാത്ത പ്രചാരണങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കി നിരീക്ഷണ വിഭാഗങ്ങള്‍. ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡല പരിധികളിലായി 7628 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി, തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഭരണാധികാരികളുടെ നേതൃത്വത്തില്‍ വിവിധ സ്ക്വാഡുകള്‍ പരിശോധന ശക്തമാക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയുമുള്ള അനധികൃത പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാതല മീഡിയ മോണിറ്ററിംഗ് സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ നേരിട്ട് അറിയിക്കാം. 100 മണിക്കൂറിനുളളില്‍ ആപ്പിലൂടെ ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കും. അനുമതിയില്ലാതെ ഉച്ചഭാഷിണികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വിവിധ അനുമതികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലിലൂടെയോ സുവിധ മൊബൈല്‍ ആപ്പിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം.

LEAVE A REPLY