കുവൈറ്റ് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്ന കാലാവധിയില്‍ പരിഷ്‌കരണവുമായി ട്രാഫിക് വകുപ്പ്. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും, അവ പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും ഇനി ലൈസന്‍സ് പുതുക്കി നല്‍കുക. നേരത്തെ ലൈസന്‍സുകള്‍ മൂന്ന് വര്‍ഷത്തേക്ക് പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തന്നെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്.