ശാസ്ത്രിയ മാലിന്യ സംസ്കരണം: അടിയന്തിര കർമ്മ പദ്ധതിയുടെ ഒന്നാം ഘട്ടം പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി എം. ബി രാജേഷ്

കൊച്ചി: ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ 5ന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണയും സഹകരണവും സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുമെന്നും ജൈവ മാലിന്യസംസ്‌ക്കരണത്തിന് ഒരു വര്‍ഷത്തിനകം ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് കോര്‍പറേഷന്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY