വേനൽ മഴക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്.

LEAVE A REPLY