സൗദിയിൽ അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകൾക്ക്

റിയാദ്: സൗദിയിൽ അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്‍നെദ് പ്ലാറ്റ്‌ഫോം അറിയിച്ചു. അവധി കഴിഞ്ഞെത്തുന്ന ഹൗസ് മെയ്ഡ് ഉൾപ്പടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്. സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും എക്‌സിറ്റ്-റീ എൻട്രി വിസയുമായി വരുന്നവരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.

LEAVE A REPLY