ഷാർജ; സാമൂഹിക പരിപാടികൾക്കും മറ്റ് ചടങ്ങുകൾക്കുമുള്ള നിയന്ത്രണങ്ങളിൽ മാറ്റം

ഷാർജയിൽ വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക പരിപാടികള്‍ക്കുമുള്ള നിബന്ധനകളില്‍ മാറ്റം. പൂര്‍ണമായി വാക്സിനെടുത്തവർക്കും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവർക്കും മാത്രമേ പരിപാടികളില്‍ പങ്കെടുക്കാൻ അനുമതിയുള്ളു. ചടങ്ങുകളുടെ ദൈര്‍ഘ്യം നാല് മണിക്കൂറില്‍ കവിയരുതെന്നും ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മറ്റ് നിബന്ധനകൾ;

  • വീടുകളില്‍ വെച്ച് നടക്കുന്ന സാമൂഹിക ചടങ്ങുകള്‍ക്ക് അന്‍പത് പേരിലധികം പങ്കെടുക്കാന്‍ പാടില്ല
  • ഹാളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം
  • പ്രത്യേകമായി തയ്യാറാക്കുന്ന വിവാഹ ടെന്റുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം
  • പരസ്‍പരം സ്‍പര്‍ശിച്ചുകൊണ്ടുള്ള ആശംസാ പ്രകടനങ്ങള്‍ ഒഴിവാക്കണം
  • പരസ്‍പരം നാല് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം
  • സാമൂഹിക അകലം ഉറപ്പാക്കുകയും എല്ലാ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘാടകര്‍ ഉറപ്പുവരുത്തണം
  • ഗുരുതര രോഗമുള്ളവര്‍, പ്രായമേറിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍ തുടങ്ങിയവരൊന്നും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കരുത്
  • എല്ലാവരും മാസ്‍ക് ധരിക്കുകയും മറ്റ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

LEAVE A REPLY