ശ്രീശാന്ത് ഹൈക്കോടതിയില്‍

കൊച്ചി: ബിസിസിഐ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി്. സ്‌കോട്‌ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുണ്ട്. ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ തള്ളിയ കോടതി, കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ഹര്‍ജിയില്‍ ശ്രീശാന്ത് പറയുന്നു.വിലക്കിനെതിരെ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും പത്ത് ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY