കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. മലപ്പുറത്താണ് സംഭവം. കടുവ കടിച്ചു കൊണ്ടുപോവുന്നതു കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളി നാട്ടുകാരെ അറിയിച്ചതിനെ തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു കാട്ടിലേക്കു പോയതായാണ് റിപ്പോർട്ട്. വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്. നേരത്തെ മുതല്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും പലതവണ വിവരം അറിയിച്ചിട്ടും പുലിയെ പിടികൂടാൻ നടപടി ഉണ്ടായിട്ടില്ലെന്നു പരാതിയുണ്ട്. കടുവയെ എത്രയും പെട്ടെന്ന് കണ്ടെത്തി വെടിവച്ചു കൊല്ലണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ മയക്കുവെടി വച്ച് കടുവയെ ഉടൻ പിടികൂടുമെന്ന് അധികൃതർ വ്യക്തമാക്കി.




















