നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി: നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫാണ് അറസ്റ്റിലായത്.

സമരവുമായി ബന്ധപ്പെട്ട വിവിധ വീഡിയോകളില്‍നിന്നാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ജോജുവും പ്രതികളെ തിരിച്ചറിഞ്ഞു.

ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുമ്പ് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ ജോസഫ് അറസ്റ്റിലായിരുന്നു. കൊച്ചി സംഭവവുമായി ബന്ധപ്പെട്ട് റോഡ് ഉപരോധിച്ച് സമരം നടത്തിയതടക്കം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, അപമാനിക്കാന്‍ ശ്രമിച്ചുവെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസ് എടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

LEAVE A REPLY