വാണിജ്യ ആവശ്യങ്ങള്‍ക്ക് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ഇനി പാര്‍ക്കിങ് ഫീസ് ഇല്ല

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സഭയില്‍ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

1999ലെ പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ 29 പ്രകാരം പാര്‍ക്കിങ് സൗകര്യം നിര്‍ബന്ധമാണ്. പാര്‍ക്കിങ് സൗകര്യമുണ്ടെങ്കില്‍ മാത്രമാണ് കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുക എന്നിരിക്കെയാണ് പല സ്ഥാപനങ്ങളും ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത്. കേരളത്തിന്റെ പലയിടങ്ങളിലും പൊതുജനങ്ങള്‍ ഇത്തരം മോശം പ്രവണതയ്‌ക്കെതിരെ രംഗത്തുവരുന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

LEAVE A REPLY