ഇനി എ.ടി.എം രൂപത്തിലുള്ള റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നുമുതല്‍ വിതരണംചെയ്യും. 25 രൂപ ഫീസ് നല്‍കി പുതിയ കാര്‍ഡിലേയ്ക്ക് മാറാം. മുന്‍ഗണനാ വിഭാഗത്തിന് ഫീസ് ബാധകമല്ല.

കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ പുതിയ കാര്‍ഡിന്റെ മുന്‍വശത്തുണ്ടാകും. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചതിന്റെ വിവരം, എല്‍.പി.ജി കണക്ഷന്‍ തുടങ്ങിയവ കാര്‍ഡിന്റെ പിന്നിലും രേഖപ്പെടുത്തും.

താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടിലോ പുതിയ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡ് വനുവദിക്കുന്നപക്ഷം സിവില്‍ സപ്ലൈസിന്റെ സൈറ്റില്‍നിന്നും പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്‌തോ, കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്.

LEAVE A REPLY