കോവിഡ് വ്യാപനം: ഇസഞ്ജീവനി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം ശ്രീചിത്രയില്‍ പുതുതായി ആരംഭിക്കുന്ന ഒ.പി, ചൈല്‍ഡ് ഡെവലപ്പുമെന്റ് സെന്റര്‍ സ്‌പെഷ്യാലിറ്റി ഒ.പി എന്നിവയുടെ സേവനം ഇനി വീട്ടിലിരുന്നുതന്നെ സാധ്യമാകും.

കോവിഡ് കാലത്ത് ആശുപത്രി സന്തര്‍ശനം പരമാവധി കുറയ്ക്കുന്നതിന് ഇസഞ്ജീവനിയുടെ സേവനം ഗുണകരമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 4365 ഡോക്ടര്‍മാരാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. സാധാരണ ഒ.പിയ്ക്ക് പുറമെ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും പദ്ധതിയുടെ ഭാഗമാണ്. കോവിഡ് ഒ.പി ദിവസത്തില്‍ 24 മണിക്കൂറും, ജനറല്‍ ഒ.പി രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയും ലഭ്യമാണ്.

LEAVE A REPLY