ഇന്ത്യയില്‍നിന്നും 7582പേര്‍ തിരിച്ചെത്തിയതായി കുവൈത്ത്

കുവൈത്ത് സിറ്റി: വിമാന സര്‍വ്വീസ് പുന:രാരംഭിച്ചതിന് ശേഷം ഇന്ത്യയില്‍നിന്നും 7582പേര്‍ തിരിച്ചെത്തിയതായി കുവൈത്ത്. സെപ്തംബര്‍ 5 മുതല്‍ 11വരെയുള്ള കണക്കാണ് കുവൈത്ത് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയില്‍നിന്നും 85 വിമാനങ്ങളാണ് ഇതുവരെ കുവൈത്തില്‍ ലാന്റ് ചെയ്തത്. വിദേശത്തുനിന്നുള്ള സര്‍വ്വീസുകള്‍ സജീവമായതിനനുസരിച്ച് വിമാനത്താവളങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഹൗസാന്‍ പറഞ്ഞു.

LEAVE A REPLY