ക്ലബ് ഹൗസിലെ വ്യാജനോട് ക്ഷമിച്ച് പൃഥ്വിരാജ്

ക്ലബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ ആരാധകനോട് ക്ഷമിച്ച് പൃഥ്വിരാജ്. തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിക്കുന്നയാളുടെ വിശദവിവരങ്ങളടക്കം പൃഥ്വി നേരത്തെ പങ്കുവച്ചിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച സൂരജ് രംഗത്തെത്തി. താന്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല, കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നുവെന്ന് സൂരജ് പറയുന്നു. ആരാധകന്‍ തെറ്റ് മനസ്സിലാക്കിയെന്ന ബോധ്യത്തില്‍ അയാളോട് താന്‍ ക്ഷമിക്കുന്നതായി പൃഥ്വിരാജ് പിന്നീട് പ്രതികരിച്ചു.

LEAVE A REPLY