ജാതിയില്ല മതമില്ല: വിജയ് ‘തമിഴന്‍’

തമിഴ് സൂപ്പര്‍താരം ഇളയദളപതി വിജയ്ക്ക് ജാതിയും മതവുമില്ല. താരത്തിന്റെ ജാതി അടക്കമുള്ള വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളിലാണ് പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖരന്‍ പറഞ്ഞു. സായം എന്ന പുതുചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിലാണ് ചന്ദ്രശേഖരന്റെ വിശദീകരണം.

വിജയ്‌യെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി സംബന്ധിച്ച കോളത്തില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തത്. എന്നാല്‍ ഈ അപേക്ഷ സ്വീകരിക്കാന്‍ ആദ്യം സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. പിന്നീട് സ്വീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

LEAVE A REPLY