കോവിഡ് പ്രതിസന്ധി: ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്നുമാസത്തെ നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കിയത്. ഓട്ടോ, ടാക്‌സി എന്നിവയുടെ രണ്ടുലക്ഷം വരെയുള്ള വായ്പാ പലിശയില്‍ നാല് ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY