ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം

ഉരുളക്കിഴങ്ങ് ചിപ്സും ഐസ്‌ക്രീമും ലഹരിക്കു സമാനമായ ആസക്തി ഉണ്ടാക്കുമെന്ന് പഠനം. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണം കഴിക്കുമ്പോള്‍ ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും ഉടന്‍തന്നെ കുറയുകയും ചെയ്യുന്നു, ഇത് ആസക്തി കൂട്ടുകയും മദ്യത്തിനും മയക്കുമരുന്നിനും സമാനമായ അഡിക്ഷന്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ആഷ്‌ലി ഗെരാര്‍ഹാര്‍ഡിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

LEAVE A REPLY