സിബി200 എക്സുമായി ഹോണ്ട

കൊച്ചി: 180-200സിസി മോേേട്ടാര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സിബി200എക്സ് എന്ന പുതിയ മോട്ടോര്‍സൈക്കിളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

സവിശേഷമായ രൂപകല്‍പ്പനും മികച്ച സാങ്കേതികവിദ്യയും ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സിബി200എക്സ് മോട്ടോര്‍ സൈക്കിള്‍ മികച്ച പ്രകടനവും മികച്ച റൈഡിംഗ് ഫീച്ചേഴ്സും ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള 184സിസി പിജിഎം-എഫ്1 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

സ്പോര്‍ട്ടി സീറ്റ്, ഭാരം കുറഞ്ഞ അലോയി വീലുകള്‍, ഗോള്‍ഡന്‍ അപ്സൈഡ് സൈഡ് ഫ്രണ്ട് ഫോര്‍ക്സ്, ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ട്മീറ്റര്‍, എല്‍ഇഡി ലൈറ്റ് സെറ്റപ്പ്, ട്രെഡ് പാറ്റേ ടയറുകള്‍ (മുമ്പില്‍ 110 മില്ലി മീറ്ററും പുറകില്‍ 140 മില്ലി മീറ്ററും), എന്‍ജിന്‍ സ്റ്റോപ് സ്വിച്ച് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്. സെപ്റ്റംബര്‍ മുതല്‍ ഷോറൂമുകളില്‍ വാഹനം ലഭ്യമാകും.

1,44,500 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡാര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഒപ്ഷണല്‍ അധിക വാറന്റിയും ഉള്‍പ്പെടെ ആറു വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നു.

LEAVE A REPLY