മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പ്രാരംഭ നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുളള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഇതു കൂടാതെ പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനത്തിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടരുകയാണ്. സെപ്റ്റംബര്‍ 25ന് ചേര്‍ന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ തീരുമാനിച്ചത് പ്രകാരം സാങ്കേതിക വിദഗ്ധരുടെ സംയുക്ത കമ്മിറ്റി രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY