ഫെഡറല്‍ ബാങ്ക് എം.ഡി. യായി ശ്യാം ശ്രീനിവാസന്‍ തുടരും

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്റെ പുനര്‍ നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി. 2024 സെപ്റ്റംബര്‍ 22 വരെ മൂന്നു വര്‍ഷത്തേക്കാണ് പുനര്‍ നിയമനം. 2021 സെപ്റ്റംബര്‍ 22-ന് കാലാവധി തീരുന്നതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് കൂടി നിയമനം നല്‍കാന്‍ ജൂലായില്‍ തന്നെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ആര്‍.ബി.ഐ.യുടെ അനുമതി തേടിയിരുന്നു. ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോര്‍മിസ് കഴിഞ്ഞാല്‍ ഏറ്റവുമധികം കാലം ബാങ്കിന്റെ മേധാവിയായ ആളായിരിക്കുകയാണ് ശ്യാം ശ്രീനിവാസന്‍.

LEAVE A REPLY