കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കൻ തദ്ദേശസ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യനിർമ്മാർജ്ജനത്തിനായുള്ള നിരവധി പ്രവർത്തനങ്ങൾ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളുടെ വിജയത്തിന് ജനങ്ങളുടെ പൂർണ്ണപിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പൊതുയിടങ്ങളിൽ മാലിന്യ നിക്ഷേപം തടയുന്നതിന് നിയമനടപടികൾ ശക്തമാക്കുമെന്നും, ഉറവിട മാലിന്യ സംസ്‌ക്കരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കാനാണ് സർക്കാർ ലക്ഷ്യം.

LEAVE A REPLY