കാർബൺ ക്യാപ്ച്ചർ ടെക്‌നോളജിയെക്കുറിച്ച് പുതിയ ഐഡിയകൾ ഉണ്ടോ? 10 കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ച് എലോൺ മസ്‌ക്

കാർബൺ ഡയോക്സൈഡ് എമിഷൻ പിടിച്ചെടുക്കാനുള്ള മികച്ച ടെക്‌നോളജിക്കാണ് ടെസ്ല മേധാവി ഇലോൺ മസ്‌ക് 10 കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാർദമായിരിക്കാൻ പരിസ്ഥിതിയിലേക്ക് വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡ് എമിഷൻ പിടിച്ചെടുക്കുന്നത് വളരെ അത്യാവശ്യമാണെന്നാണ് ഇലോൺ മസ്‌ക് വിശദമാക്കുന്നത്.

കാർബൺ ക്യാപ്ച്ചർ ടെക്‌നോളജിയുടെ വികസനം വളരെ പരിമിതമായ തോതിൽ നടക്കുന്നതിനാലാണ് ഇത്തരമൊരു ഓഫറുമായി ഇലോൺ മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്. കാർബൺ പുറംതള്ളൽ കുത്തനെ കൂടുന്നു എന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കാർബൺ ക്യാപ്ച്ചർ ടെക്‌നോളജിയുടെ വികസനം ത്വരിതപ്പെടുത്തുമെന്നാണ് പുതിയ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനത്തിൽ ഇതിനു നിർണായക പ്രാധാന്യമാണുള്ളത്. സീറോ എമിഷൻ ടാർഗെറ്റിൽ എത്താനായി പുറംതള്ളുന്ന കാർബൺ ഡയോക്സൈഡ് പിടിച്ചെടുക്കുക തന്നെ വേണമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയും വിശദമാക്കുന്നത്.

സമ്മാനത്തിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇലോൺ മസ്‌ക് ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY