കൊയിലാണ്ടി : എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ തട്ടിക്കളയുമെന്ന് ഫോണില്‍ ഭീഷണി. കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തവേ ഫോണ്‍ കോളില്‍ വന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്ന് തട്ടിക്കളയുമെന്നും പറഞ്ഞാണ് ഫോണ്‍ കോള്‍ എത്തിയത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഭീഷണി എത്തിയത്. 72430537 നമ്പറില്‍ നിന്നാണ് കോള്‍ എത്തിയത്.



















