ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി, പ്രതിഷേധവുമായി ഒരു വിഭാഗം

    ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയുടെ തോഴി ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടു. ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനും മുതിര്‍ന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ്. ദുരൈസാമിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോയസ് ഗാര്‍ഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി.
    ജെനറല്‍ സെക്രട്ടറിയായി ശശികല ഉടന്‍ സ്ഥാനമേക്കുമെന്നാണ് വിവരം. കഴിഞ്ഞ 27 വര്‍ഷമായി ജയലളിതയായിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്. അമ്മയുടെ പാത പിന്തുടരുന്ന അണികളെ സംരക്ഷിക്കാന്‍ കഴിവുള്ള ഒരാളെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ പരഞ്ഞിരുന്നു.

    അതേസമയം ശശികല ജനറല്‍ സെക്രട്ടറി ആകുന്നതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോയ്‌സ് ഗാര്‍ഡനുമുന്നില്‍ പ്രകടനുമായെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി. ജയലളിതയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ാവശ്യപ്പെട്ടാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

    LEAVE A REPLY