നിത്യവും പാൽച്ചായ കുടിക്കുന്നത് വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനം

ചായപ്രേമികൾക്ക് നിരാശാവാർത്ത. നിത്യവും പാൽച്ചായ കുടിക്കുന്നത് വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനറിപ്പോർട്ട്. ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബീജിംഗിൽ നിന്നുള്ള 5,281 കോളേജ് വിദ്യാർഥികളിലാണ് പഠനം നടത്തിയത്.

സർവേയിൽ പാൽചായയുടെ ഉപയോഗം വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മാനസിക ആരോഗ്യം മോശമാകുന്നതിനു പുറമേ, ചായ ഉപഭോഗം കൂടുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. ഇതിന് പ്രധാനകാരണം ചായയിലടങ്ങിയ കഫീനും പഞ്ചസാരയുമാണെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY