ഒന്നേകാല്‍ വയസുള്ള പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം അമ്മ തന്നെ, യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഒന്നേകാല്‍ വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷാരോണിന്റെ ഭാര്യ ആതിരയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.

പെണ്‍കുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. രണ്ടു മാസം മുന്‍പ് ഭര്‍ത്താവിന്റെ അമ്മയെ ആക്രമിച്ച കേസില്‍ കുഞ്ഞിനൊപ്പം ആതിര ആറു ദിവസം റിമാന്‍ഡില്‍ ആയിരുന്നു.

LEAVE A REPLY